Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money

അ​ക്ര​മി സം​ഘ​മെ​ത്തി​യ​ത് പോ​ലീ​സ് ജീ​പ്പി​ൽ; യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 20 ല​ക്ഷം ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: മ​ല​യാ​ളി യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. ബം​ഗ​ളൂ​രു മ​ടി​വാ​ള​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് ജീ​പ്പി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ഇ​വ​രു​ടെ കൈ​യി​ൽ പോ​ലീ​സി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ടി​വാ​ള ഇ​ൻ​സ്പെ​ക്‌​ട​ർ അ​യ​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് എ​ത്തി​യ ര​ണ്ട് പേ​ർ യു​വാ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​രു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മി​സം​ഘം എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ യു​വാ​ക്ക​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

ബം​ഗ​ളൂ​രു ക്രൈം ​ബ്രാ​ഞ്ചി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഇ​ൻ​സ്പെ​ക്‌​ട​റു​ടെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Kerala

ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; വീ​ട്ടി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു.

2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​വ​രെ നീ​ണ്ടു. പു​ളി​മാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Latest News

Corehub Up